June 30, 2026

ലഹരിക്കെതിരെ കാവലാളായി ‘ചലഞ്ചേഴ്സ് ക്ലബ്ബ്’; പനമരം ജി.എച്ച്.എസ്.എസിൽ വിദ്യാർത്ഥി ജാഗ്രതാ സേന രൂപീകരിച്ചു

0
IMG_20260630_144258
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കാമ്പസും പരിസരവും ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി ജാഗ്രതാ സേനയ്ക്ക് രൂപം നൽകി. സ്കൂളിലെ ‘ചലഞ്ചേഴ്സ് ക്ലബ്ബിന്റെ’ ആഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ ക്വിസ് മത്സരത്തിലൂടെ തിരഞ്ഞെടുത്ത 30 മിടുക്കരായ വിദ്യാർത്ഥികളാണ് ഈ പ്രത്യേക പ്രതിരോധ സേനയിലെ അംഗങ്ങൾ. സ്കൂളിലോ പരിസരങ്ങളിലോ വീടുകളിലോ ലഹരിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികാരികളെ അറിയിക്കാനും കൃത്യമായ പരിഹാരം കാണാനും ഈ കുട്ടിക്കൂട്ടായ്മ മുന്നിൽ നിൽക്കും. സ്കൂൾ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ എച്ച്.എം. ഷീജ ജെയിംസ് ടീച്ചർ സേനയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവ്വഹിച്ചു. ചലഞ്ചേഴ്സ് ക്ലബ്ബ് ഭാരവാഹികളായ മുഹമ്മദ് നവാസ് ടി.ഇ, രേഖ കെ എന്നിവരും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *