എടവക പഞ്ചായത്ത് സുന്നി മഹല്ലു ഫെഡറേഷൻ കൗൺസിൽ ക്യാമ്പ് ജൂലൈ എട്ടിന്
എടവക: സുന്നി മഹല്ലു ഫെഡറേഷൻ (എസ്.എം.എഫ്) എടവക പഞ്ചായത്ത് കൗൺസിൽ ക്യാമ്പ് ജൂലൈ 8 ബുധനാഴ്ച രണ്ടേനാൽ മദ്രസയിൽ വെച്ച് നടക്കും. പഞ്ചായത്ത് പരിധിയിലെ വിവിധ മഹല്ലുകളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുക്കുന്ന കൗൺസിൽ ക്യാമ്പിൽ മേഖല, ജില്ലാ നേതാക്കൾ സംബന്ധിക്കും. ക്യാമ്പിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് 2/4 ചുണ്ടമുക്ക് ജുമാ മസ്ജിദിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് എം. അധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി അലി ബ്രാൻ, ജില്ലാ ഓർഗനൈസർ സിദ്ധീഖ് റഹ്മാനി, സുബീർ, നജീബ് മണ്ണാർ, സത്താർ മാസ്റ്റർ, കെ.ടി. അഷറഫ്, റൈഞ്ച് സെക്രട്ടറി ജലീൽ ഫൈസി എന്നിവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply