August 6, 2026

ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു

0
WhatsApp Image 2026-08-06 at 9.22.31 PM
By ന്യൂസ് വയനാട് ബ്യൂറോ

പള്ളിക്കുന്ന്: ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റുമായി സഹകരിച്ചുകൊണ്ട് ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ അമ്പിളി ജോൺ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി വി ഷാജി അധ്യക്ഷത വഹിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ല പരിസര വിഷയ സമിതി ചെയർമാൻ കെ ടി ശ്രീവത്സൻ യുദ്ധം ശാസ്ത്രം സമാധാനം എന്ന വിഷയത്തിൽ ക്ലാസെടുത്തു. തുടർന്ന് വിദ്യാർത്ഥികൾ തങ്ങൾ ഉണ്ടാക്കിയ കൊക്കുകളെ സ്കൂളിൽ പ്രദർശിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി
കദീജ ഫർഹ സുഡാക്കൂ കൊക്കുകളുടെ ചരിത്രം അവതരിപ്പിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റ് സെക്രട്ടറി മെൽവിൻ സണ്ണി, വിദ്യാർത്ഥി പ്രതിനിധി ജിയ മരിയ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല, മേഖലാ ഭാരവാഹികളായ സി ജയരാജൻ,എം പി മത്തായി, കെ ടി തുളസീധരൻ, കെ കെ രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *