വൃക്കരോഗികളില്ലാത്ത നാട് ലക്ഷ്യം; തണൽ കിഡ്നി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു
വെള്ളമുണ്ട: തണൽ കിഡ്നി ക്ലിനിക്ക് വെള്ളമുണ്ട അൽകരാമ ഡയാലിസിസ് സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു. വൃക്കരോഗികളില്ലാത്ത നാട് എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി വൃക്കരോഗ ലക്ഷണങ്ങളുള്ളവരെ നേരത്തെ കണ്ടെത്തുക എന്നതാണ് ക്ലിനിക്കിൻ്റെ ധർമ്മം. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം ചന്ദ്രൻ മാസ്റ്റർ ക്ലിനിക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ധം, വേദന സംഹാരികളുടെ അമിത ഉപയോഗം, വൃക്കകളിലെ കല്ല് തുടങ്ങിയവ വൃക്കരോഗത്തിലേക്ക് നയിച്ചേക്കാം. ഇത്തരം രോഗികൾക്ക് പരിശോധനയിലൂടെ രോഗനിർണ്ണയം നടത്താം. ഇതിനാവശ്യമായ പരിശോധനകൾ സൗജന്യമായി അൽകരാമ ഡയാലിസിസ് സെൻ്ററിൽ ലഭിക്കും. ആഴ്ചയിൽ എല്ലാ ദിവസവും (ഞായർ ഒഴികെ) രാവിലെ 9 മണി മുതൽ 4 മണി വരെ
ഈ സേവനം ലഭ്യമാണ്.
40 പേർക്ക് സൗജന്യമായി ഡയാലിസിസ് നൽകിവരുന്ന അൽകരാമ ഡയാലിസിസ് സെൻ്റർ വൃക്കരോഗം തടയുന്നതിനാവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തണൽ കിഡ്നി ക്ലിനിക്ക് ആരംഭിക്കുന്നത്.
സെൻ്റർ പ്രസിഡണ്ട് പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി സൂപ്പി പള്ളിയാൽ ക്ലിനിക്കിൻ്റെ പ്രവർത്തനങ്ങൾ അവതരിപ്പിച്ച് സ്വാഗതം പറഞ്ഞു. പി ജെ ആൻ്റണി ആശംസ നേർന്നു സംസാരിച്ചു. സാബു പി ആൻ്റണി, ഇ കെ സുബൈർ, എകരത്ത് മൊയ്തു ഹാജി, പി ജെ വിൻസെൻ്റ്, അൻജുമോൾ എന്നിവർ നേതൃത്വം നൽകി. ട്രഷറർ എം സുധാകരൻ നന്ദി പറഞ്ഞു.





Leave a Reply