August 17, 2026

പഴശ്ശിരാജാ അവാർഡ് കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക്

0
WhatsApp Image 2026-08-17 at 6.15.33 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ഏർപ്പെടുത്തിയ ഈ വർഷത്തെ പഴശ്ശിരാജാ അവാർഡ് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച്‌ബിഷപ്പ്-കാതോലിക്കോസ് ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് സമ്മാനിക്കും. നായലെ ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 11-മണിക്ക് നടക്കുന്ന ചടങ്ങിൽ 25,000 രൂപയും, ശില്പവും, പ്രശംസ പത്രവുമടങ്ങുന്ന അവാർഡ് സമ്മാനിക്കും. ആത്മീയ നേതൃത്വത്തിലെ മികവ്, മാനവിക സേവനങ്ങളോടുള്ള പ്രതിബദ്ധത, വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.

സഭയെയും സമൂഹത്തെയും ഒരുപോലെ ചേർത്തുനിർത്തുന്ന ആത്മീയ നേതൃത്വം, പിന്നാക്കവിഭാഗങ്ങളോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള മാനവിക പരിഗണനയും സേവന മനോഭാവവും, വിദ്യാഭ്യാസത്തെ സാമൂഹിക ശാക്തീകരണത്തിന്റെ ശക്തമായ ഉപാധിയായി കാണുന്ന വിദ്യാഭ്യാസ ദർശനവും കർദിനാൾ ക്ലീമീസിന്റെ പൊതുപ്രവർത്തനത്തിന്റെ സവിശേഷതകളാണ്. ദേശീയതലത്തിലും അന്തർസഭാ-അന്തർമത സംവാദങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ നേതൃത്വം നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളെ അറിവുള്ളവരാക്കുന്നതിനൊപ്പം സ്വയംപര്യാപ്തരും ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റണമെന്നും അദ്ദേഹം നിരന്തരം ഊന്നിപ്പറയുന്നുണ്ട്. സ്പിരിച്വൽ ലീഡർഷിപ്പ് , ഹ്യുമാനിറ്റേറിയൻ സർവീസ് ആൻഡ് എഡ്യൂക്കേഷണൽ കോൺട്രിബൂഷൻ ” എന്ന മൂന്ന് പ്രധാന മേഖലകളിലെ അദ്ദേഹത്തിന്റെ സമഗ്രമായ സംഭാവനകളെ ആദരിച്ചാണ് പഴശ്ശിരാജാ അവാർഡ് സമർപ്പിക്കുന്നത്. അവാർഡ് ദാനച്ചടങ്ങിൽ സഭാ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *