ലോൺ തട്ടിപ്പ്; ശ്രീറാം ഫിനാൻസിൻ്റെ പുൽപ്പള്ളി ബ്രാഞ്ചിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.
പുൽപ്പള്ളി: ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീറാം ഫിനാൻസിൻ്റെ പുൽപ്പള്ളി ബ്രാഞ്ചിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. നേരത്തെ ഇടപാടുകൾ നടത്തിയവരും, മറ്റു ലോണുകൾക്ക് ജാമ്യം നിന്നവരുമായ ആളുകളുടെ പേരിൽ അവർ പോലും അറിയാതെ ലോൺ എടുത്തതായിട്ടാണ് കാണിക്കുന്നതെന്നും ഡിവൈഎഫ്ഐ. ഇതുമൂലം സിബിൽ സ്കോർ കുറയുന്ന നിലയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റു ലോണുകൾക്കും സമീപിക്കുമ്പോൾ ലോൺ തുക കൂടുതൽ ആയി എന്ന പേര് പറഞ്ഞ് മറ്റു ബാങ്കുകൾ ലോൺ നിഷേധിക്കുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ വിഷയത്തിന് പരിഹാരം കാണുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. സമരം ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സുജിൽ എ എസ് അധ്യക്ഷ സ്ഥാനം വഹിച്ചു. വിഷ്ണു സി ആർ, അരുൺ വി പുരുഷോത്തമൻ, അരുൺ തമ്പി, രജിൻ കുമാർ എന്നിവർ സംസാരിച്ചു. അനീഷ് എൻ വി സ്വാഗതവും വിഷ്ണു സജി നന്ദിയും പറഞ്ഞു.





Leave a Reply