കൺസ്യൂമർഫെഡ് ഓണവിപണി ആരംഭിച്ചു
പുൽപ്പള്ളി: കൺസ്യൂമർഫെഡ് ഓണവിപണിയ്ക്ക് തുടക്കമായി. പുൽപ്പള്ളി ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ഏഴാം വാർഡ് മെമ്പർ ഗീത നിർവഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ ശ്രീ ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു.
ഗോഡൗൺ മാനേജർ സുനീർ ബി, ചാക്കോ, അനീഷ് എം.ടി തുടങ്ങിയവർ സംസാരിച്ചു. കൺസ്യൂമർഫെഡ് എആർഎം സക്കീന കെ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ മുസ്തഫ നന്ദി പറഞ്ഞു.




Leave a Reply