ശ്രീറാം ഫിനാൻസ് തട്ടിപ്പ്: വെള്ളമുണ്ട ബ്രാഞ്ച് മാനേജറെ ബിജെപി ഉപരോധിച്ചു
വെള്ളമുണ്ട: ഇടപാടുകാരുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശ്രീറാം ഫിനാൻസ് സ്ഥാപനം അടച്ചുപൂട്ടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രവർത്തകർ വെള്ളമുണ്ടയിലെ ശാഖാ മാനേജറെ ഉപരോധിച്ചു. വെള്ളമുണ്ട ബ്രാഞ്ചിൽ നിന്ന് മാത്രം മുന്നൂറോളം പേരാണ് സാമ്പത്തിക തട്ടിപ്പിനിരയായത്. ബിജെപി സംസ്ഥാന സമിതി അംഗം സജിശങ്കർ, പാലക്കാട് മേഖല ഉപാദ്ധ്യക്ഷൻ പുനത്തിൽ രാജൻ, മണ്ഡലം പ്രസിഡന്റ് ശശി എം.കെ, എസ്.ടി മോർച്ച ജില്ലാ പ്രസിഡണ്ട് കേളു അത്തികൊല്ലി, ജില്ലാ കമ്മിറ്റി അംഗം മൊയ്തു വാഴയിൽ, ഭാസ്ക്‌കരൻ ഇന്ത്യേരി, രജീഷ് വെള്ളമുണ്ട തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം നടന്നത്. തുടർന്ന് സമരക്കാരുടെ ആവശ്യപ്രകാരം തട്ടിപ്പിനിരയായവരുടെ പൂർണ്ണ വിവരങ്ങൾ കൈമാറുകയും, മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ ആളുകളുടെയും പരാതികൾക്ക് പരിഹാരം കാണാമെന്ന് മാനേജർ രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്തതിനെ തുടർന്നാണ് പ്രവർത്തകർ ഉപരോധം അവസാനിപ്പിക്കാൻ തയ്യാറായത്.





Leave a Reply