പി.എ. ആലി ഹാജിയുടെ നിര്യാണത്തിൽ പ്രിയങ്ക ഗാന്ധി അനുശോചിച്ചു; എം.പി.യുടെ സന്ദേശം കൈമാറി
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച പി.എ. ആലി ഹാജിയുടെ നിര്യാണത്തിൽ പ്രിയങ്ക ഗാന്ധി എം.പി. അനുശോചനം അറിയിച്ചു. എം.പിയുടെ അനുശോചന സന്ദേശം പി.എ. ആലി ഹാജിയുടെ മകനും യൂത്ത് ലീഗ് മുൻ നിയോജകമണ്ഡലം ട്രഷററുമായ പി.എ. മുജീബിന് ഉഷാ വിജയൻ എം.എൽ.എ കൈമാറി.
ചടങ്ങിൽ എച്ച്.ബി. പ്രദീപ് മാസ്റ്റർ, പി. ഗഗാറിൻ, കെ. ഹാരിസ്, ഷാജി ജേക്കബ്, പി.എ. ഗഫൂർ, ഷംസുദ്ദീൻ കൊടുവള്ളി, കെ.സി. സുധാകരൻ, എ.സി. മായൻ ഹാജി, കെ.എൻ. സുരേഷ് ബാബു, ശ്രീജിത്ത് ബി.കെ, എ. നാസർ എന്നിവർ പങ്കെടുത്തു.





Leave a Reply