October 11, 2026

മടക്കിമലയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കണം: ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

0
IMG_20260819_133759
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിലെ ദാന ഭൂമിയിൽ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി ഡി സതീശൻ,ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി നിവേദനം നൽകി.

 

മടക്കിമല ഭൂമിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഡോക്യുമെന്റും നിവേദനവുമാണ് ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ മന്ത്രിമാർക്ക് സമർപ്പിച്ചത്. ചെയർമാൻ പി.പി. രനീഷ്, ജനറൽ കൺവീനർ സലാം നീലിക്കണ്ടി, ഗഫൂർ വെണ്ണിയോട്, ശശി പന്നിക്കുഴി, ജോബിൻ ജോസ്, നൗഷാദ് മുട്ടിൽ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ എന്നിവരടങ്ങുന്ന സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *