ഓപ്പറേഷൻ തണ്ടർ: തോൽപ്പെട്ടിയിൽ ബസിൽ നിന്ന് കഞ്ചാവുമായി പഞ്ചാബ് സ്വദേശി പിടിയിൽ
തോൽപ്പെട്ടി: ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഭാഗമായി തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവുമായി പഞ്ചാബ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. മൈസൂർ-പാലക്കാട് കെഎസ്ആർടിസി ബസ്സിൽ സഞ്ചരിക്കുകയായിരുന്ന പഞ്ചാബ് ഗുർദാസ്പൂർ കാലന്നൂർ സ്വദേശി മോഹല്ലദാഗർ വീട്ടിൽ നരേഷ് കുമാറിനെയാണ് (32) അറസ്റ്റ് ചെയ്തത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അജയകുമാർ.കെ.കെ യുടെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്. സംഭവത്തിൽ പ്രതിക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ചാൾസ്കുട്ടി.ടി.ഇ , സിവിൽ എക്സൈസ് ഓഫീസർമാരായ മാനുവൽ ജിംസൺ.റ്റി.പി, ചന്ദ്രൻ.പി.കെ, രാജേഷ്.എം.ജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവരും പങ്കെടുത്തു.





Leave a Reply