August 25, 2026

ഓണം വിപണിയിലെ വിലക്കയറ്റം: കൽപ്പറ്റയിൽ എസ്ഡിപിഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

0
IMG_20260825_124956
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓണം വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എല്ലാ ആവശ്യങ്ങൾക്കും പണം നൽകി വിലക്കയറ്റം നിയന്ത്രിച്ചുവെന്ന് മുഖ്യമന്ത്രി വലിയ വർത്തമാനം പറയുമ്പോഴും, മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിലുള്ള വില വർദ്ധനവാണ് ഈ ഓണക്കാലത്ത് ഉണ്ടായിരിക്കുന്നതെന്ന് പ്രതിഷേധത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്റ് കരീം മുട്ടിൽ കുറ്റപ്പെടുത്തി. പ്രതിഷേധ പ്രകടനത്തിന് മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി, കെ. എസ്. മുഹമ്മദലി, റസാഖ് എം. എ, മഹറൂഫ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *