അന്വേഷണ സംഘത്തിൽ പൂർണ വിശ്വാസം: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരണപ്പെട്ട ദേവികയുടെ മാതാവ്
കൽപ്പറ്റ: നെടുമ്പാശ്ശേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കൽപ്പറ്റ മടക്കിമലയിലെ ദേവികയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. ഡി.വൈ.എസ്.പി ബൈജു കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ ഒമ്പത് മണിയോടെ എത്തിയത്. ഒന്നര മണിക്കൂർ നീണ്ടുനിന്ന നടപടിക്രമങ്ങൾക്ക് ശേഷം പത്ത് മണിയോടെയാണ് സംഘം മടങ്ങിയത്.
പ്രതിക്ക് രക്ഷപ്പെടാൻ യാതൊരു പഴുതും ഉണ്ടാകില്ലെന്ന് അന്വേഷണ സംഘം കുടുംബത്തിന് ഉറപ്പ് നൽകി. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും പൂർണ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവികയുടെ മാതാപിതാക്കൾ പ്രതികരിച്ചു. അപകടത്തിൽ മരണപ്പെട്ട മറ്റു രണ്ട് പേരുടെ വീടുകളിലും അന്വേഷണ സംഘം നാളെയെത്തി വിശദമായ മൊഴി രേഖപ്പെടുത്തും.




Leave a Reply