September 3, 2026

കൽപ്പറ്റയിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു

0
IMG_20260903_132923
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം കൽപ്പറ്റയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടികൾ മഹല്ല് ഖത്തീബ് ബാസിത് യമാനി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റസാക്ക് ഹാജി കൽപ്പറ്റ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൗലീദ് പാരായണം, മതപ്രഭാഷണം, ലഹരി ബോധവൽക്കരണ ക്ലാസ്സ്, വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാപ്രകടനങ്ങൾ, ദഫ് പ്രദർശനം, ഫ്ലവർഷോ, സമൂഹത്തെ കാർന്നുതിന്നുന്ന മാരകമായ മയക്കുമരുന്നിനെതിരെയുള്ള വീഡിയോ പ്രദർശനം, എക്സിബിഷൻ, ഷീ ഫെസ്റ്റ്, ആർട്ട് ഗാലറി തുടങ്ങിയ വ്യത്യസ്ത പരിപാടികളും അന്നദാനവും ആഘോഷത്തിന്റെ ഭാഗമായി നടന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സിന് വിമുക്തി ജില്ലാ മിഷൻ കോർഡിനേറ്റർ സജിത് കുമാർ എൻ. സി., ജോഷി മുസ്തഫ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മഹല്ല് ഭാരവാഹികളായ ഇബ്രാഹിം ഹാജി, പി. ഷിയാസ്, പള്ളിയാൽ നൗഷാദ് സി. കെ., പി. വി. മുസ്തഫ, ജഷാദ് ബാവ, ഷൈജൻ, സദർ മുഅല്ലിം അബ്ദുൽ സലാം വാഫി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സക്കീർ, ജലീൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *