തെരുവുനായ നിയന്ത്രണത്തിന് കരുത്തേകാൻ ജില്ലയിൽ രണ്ടാമത് എ.ബി.സി കേന്ദ്രം
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ സജ്ജമായ ജില്ലയിലെ രണ്ടാമത്തെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.) കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 3) ഉച്ചയ്ക്ക് രണ്ടിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും. ആസ്പിരേഷന്‍ ജില്ലാ പദ്ധതി അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിക്കും. പടിഞ്ഞാറത്തറ വെറ്ററിനറി ആശുപത്രി പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് അധ്യക്ഷനാവും. എം.എല്‍.എ ഉഷാ വിജയന്‍ ഓപറേഷന്‍ തിയേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ചന്ദ്രിക കൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 10.30 ന് ജനപ്രതിനിധികള്‍ക്കും വിവിധ വകുപ്പുതല ജീവനക്കാര്‍ക്കുമായി ‘തെരുവുനായ നിയന്ത്രണം -പ്രശ്‌നങ്ങളും പ്രായോഗിക പരിഹാര നിര്‍ദേശങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.വി ജയേഷ് സെമിനാറില്‍ വിഷയം അവതരിപ്പിക്കും. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.ആര്‍ ബിനു പ്രശാന്ത് മോഡറേറ്ററാകും.





Leave a Reply