September 3, 2026

ഹോട്ടലുകളിലെ വില ഏകീകരണം അട്ടിമറിക്കപ്പെട്ടു: സമരം പ്രഖ്യാപിച്ച് ബി.ജെ.പി

0
IMG_20260903_135732
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങളുടെ വില ഏകീകരിക്കണമെന്ന നഗരസഭാ തീരുമാനം അട്ടിമറിക്കപ്പെട്ടതായി ആരോപണം. വിവിധ ഹോട്ടലുകളിൽ ചായ ഉൾപ്പെടെയുള്ളവയ്ക്ക് വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. വില ഏകീകരണം നടപ്പിലാക്കാൻ നഗരസഭ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് ബി.ജെ.പി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സജീവൻ പുതിയവീട് അധ്യക്ഷത വഹിച്ച യോഗത്തിൽ രാജഗോപാൽ, ശ്രീജിത്ത് കണിയാരം, ദിനേശൻ, ഷിനൂപ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *