September 3, 2026

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ: ബാലഗോകുലങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി

0
IMG_20260903_170820
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ‘മായവിട്ടുണരൂ മാനവനായ് വളരൂ…’ എന്നതാണ് ഈ വർഷത്തെ ജന്മാഷ്ടമി സന്ദേശം.

ഓഗസ്റ്റ് 23-ന് ചിത്രരചന, പുരാണ പ്രശ്നോത്തരി മത്സരങ്ങളോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, ഗോപൂജ, സെപ്തംബർ 4-ന് നടക്കുന്ന ശോഭായാത്രകൾ എന്നിവയാണ് പ്രധാന പരിപാടികൾ. മാനന്തവാടിയിൽ ദ്വാരക, തോണിച്ചാൽ, അമ്പലവയൽ, പള്ളിയറ, അഗ്രഹാരം, കമ്മന, കൊയ്‌ലേരി, വള്ളിയൂർക്കാവ്, പിലാക്കാവ്, കണിയാരം, എരുമത്തെരുവ്, ഒണ്ടയങ്ങാടി, താഴെയങ്ങാടി, പാലാക്കുളി, അമ്പുകുത്തി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്ര പരിസരത്ത് സംഗമിക്കും. തുടർന്ന് മാനന്തവാടി നഗരത്തിലൂടെ നീങ്ങുന്ന മഹാശോഭായാത്ര വടേരി ശിവക്ഷേത്ര ദർശനത്തിനു ശേഷം പ്രസാദ വിതരണത്തോടെ സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *