പി.എം ശ്രീ പദ്ധതിക്കെതിരെ എസ്.ഡി.പി.ഐ മണ്ഡലം വാഹന പ്രചരണ ജാഥ സമാപിച്ചു
മാനന്തവാടി: പി.എം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സംസ്ഥാനത്തെ മതേതര വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലതല വാഹന പ്രചാരണ ജാഥ സമാപിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഈ പദ്ധതി ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങൾക്കുള്ള ആശങ്കകളെക്കുറിച്ചും ബോധവൽക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം സംഘടിപ്പിച്ചത്. വ്യത്യസ്തങ്ങളായ ദൃശ്യാവിഷ്കാരങ്ങളും പ്രചാരണ സന്ദേശങ്ങളും ഉൾപ്പെടുത്തി നടത്തിയ ജാഥ പൊതുജനശ്രദ്ധ പിടിച്ചുപറ്റുകയും വേറിട്ട അനുഭവമായി മാറുകയും ചെയ്തു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തിയ പ്രചാരണത്തിന് പാർട്ടി പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിന്റെ മതേതര സ്വഭാവം തകർക്കുന്ന പി.എം ശ്രീ പദ്ധതിയിൽ നിന്ന് അധികൃതർ പൂർണ്ണമായി പിന്മാറുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.





Leave a Reply