മാനന്തവാടി എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ ഒരുമയുടെ നിറവിൽ ഓണാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ ഒരുമയുടെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന് വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളം, ഓണക്കളികൾ, കലാപരിപാടികൾ, വടംവലി, ഓണസദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. കുട്ടികളും അധ്യാപകരും ജീവനക്കാരും തങ്ങൾക്കിഷ്ടമുള്ള ഡ്രസ് കോഡിൽ ആവേശത്തോടെ ആഘോഷങ്ങളിൽ പങ്കെടുത്തു. ഒത്തുചേരലിന്റെയും ചേർത്തുപിടിക്കലിന്റെയും പ്രാധാന്യവും ഓണത്തിന്റെ പ്രത്യേകതകളും കുട്ടികൾക്ക് പങ്കുവെച്ചുകൊണ്ട് ഫാ. അനൂപ് കളിയാനിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വടംവലിയിൽ പിന്നോട്ട് പോകുന്നത് വിജയമാണെന്നും, അതുപോലെ ജീവിതത്തിലെ ചില താഴ്മകൾ വിജയം നൽകുമെന്നും പൂക്കളം ഒത്തുചേരലാണെന്നും അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. അയൽവാസികളും ഉപകാരികളും മാതാപിതാക്കളും അധ്യാപകരും കുട്ടികളോടൊപ്പം ഓണാഘോഷത്തിൽ പങ്കാളികളാവുകയും എല്ലാവരും ഒരുമിച്ച് ഓണസദ്യ ആസ്വദിക്കുകയും ചെയ്തു.





Leave a Reply