October 2, 2026

തൊഴിലധിഷ്ഠിത പരിശീലനവുമായി സാക്ഷരതാമിഷൻ

0
WhatsApp Image 2026-09-07 at 7.09.07 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി തുല്യതാ പഠിതാക്കൾക്കും മറ്റുള്ളവർക്കും തൊഴിൽ സാധ്യത കോഴ്‌സ് ഒരുക്കുകയാണ് സ്മാർട്ട് ഓഫീസ് മാനേജ്‌മെന്റ് ആൻഡ് ഡിജിറ്റൽ സ്‌കിൽസ് കോഴ്‌സിലൂടെ. പിഎസ്സി അംഗീകൃത കോഴ്‌സായ സ്മാർട്ട് ഓഫീസ് മാനേജ്‌മെന്റ് ആൻഡ് ഡിജിറ്റൽ സ്‌കിൽസ് കോഴ്‌സ് സംസ്ഥാനത്ത് വയനാട് ജില്ലയിലാണ് ആദ്യമായി ആരംഭിച്ചത്. കോഴ്‌സിന്റെ ഭാഗമായി കമ്പ്യൂട്ടർ സ്‌കിലാണ് കോഴ്‌സിലൂടെ നൽകുന്നത്.

ആറുമാസത്തെ കോഴ്‌സ് പൂർത്തിയായവർക്ക് സർക്കാർ ഓഫീസുകളിൽ പതിനഞ്ച് ദിവസത്തെ ഇന്റേൺഷിപ്പ് സൗകര്യം കോഴ്‌സിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. കോഴ്‌സ് പൂർത്തിയാക്കിയവരെ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള ഒഴിവുകളിലേക്ക് പ്ലൈസ്‌മെന്റ് മുഖേന നിയമിക്കാൻ ഇടപെടൽ നടത്തുന്നുണ്ട്. ആറു മാസമാണ് കോഴ്‌സ് കാലയളവ്.

കണിയാമ്പറ്റ -മില്ലുമുക്കിൽ ജില്ലാ പഞ്ചായത്ത് പരിശീലന കേന്ദ്രത്തിലാണ് കോഴ്‌സ് ആരംഭിച്ചിട്ടുള്ളത്. ആദ്യബാച്ചിൽ 63 പേർ പഠനം നടത്തുന്നുണ്ട്. എസ്.സി, എസ്ടി, ഭിന്നശേഷി പഠിതാക്കൾക്ക് കോഴ്‌സ് ഫീസ് സൗജന്യമാണെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *