രാമായണ പ്രശ്‌നോത്തരി: വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
മാനന്തവാടി: വിശ്വഹിന്ദു പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനം വിതരണം ചെയ്തു. ഒരു മാസം നീണ്ടുനിന്ന മത്സരത്തിൽ 600 മാർക്കിൽ കൂടുതൽ ലഭിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മെഗാഫൈനൽ മത്സരത്തിൽ അപർണ്ണ. കെ.എസ് ഒന്നാം സ്ഥാനവും, ഉഷധർമ്മജൻ രണ്ടാം സ്ഥാനവും രേണുക. സി.മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനവിതരണ ചടങ്ങ് തോണിച്ചാൽ വീരപഴശ്ശി വിദ്യാ മന്ദിരത്തിൽ ബി.ജെ.പി. ജില്ലാപ്രസിഡൻ്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. പഴശ്ശി ബാലമന്ദിരം സെക്രട്ടറി വി.മധു മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനീഷാദേവി, സന്തോഷ് ജി നായർ, ദിനേശ് കാവര, ശശിത, പ്രബിത, എന്നിവർ നേതൃത്വം നൽകി.കെ.ടി.ശങ്കരൻ കൃതജ്ഞത രേഖപ്പെടുത്തി





Leave a Reply