പടിഞ്ഞാറത്തറയിൽ എം.എസ്.എസ് പതാക ദിനം ആചരിച്ചു
പടിഞ്ഞാറത്തറ: മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) പടിഞ്ഞാറത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പതാക ദിനം ആചരിച്ചു. സെപ്റ്റംബർ 26, 27 തീയതികളിൽ കോഴിക്കോട് നടക്കുന്ന എം.എസ്.എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പതാകദിനാചരണവും പരസ്യ ബോർഡുകൾ സ്ഥാപിക്കലും സമ്മേളന പ്രചാരണ പ്രവർത്തനങ്ങളും നടത്തി.
പരിപാടിയിൽ ജില്ലാ സെക്രട്ടറി കെ.എം. ബഷീർ, യൂണിറ്റ് സെക്രട്ടറി റഷീദ് കളത്തിൽ, പി. മായൻ, കെ. മൊയ്തു, ടി. നാസർ, ഹമീദ്, എ. മൂസ, ടി. കോയ, പോള മൂസ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply