മദീനത്തു സി എം ദശവാർഷിക സമ്മേളനം ഒക്ടോബറിൽ: സ്വാഗതസംഘം രൂപീകരിച്ചു
കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ ചിലഞ്ഞിച്ചാൽ കേന്ദ്രീകരിച്ച് മത -സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന മദീനത്തു സി എം ഇസ്ലാമിക് അക്കാദമിയുടെ പത്താം വാർഷിക സമ്മേളനം ഒക്ടോബർ 9, 10, 11 (വെള്ളി, ശനി, ഞായർ) തീയതികളിൽ സി എം വലിയുള്ളാഹി നഗറിൽ നടക്കും. സമ്മേളന വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
സ്ഥാപനത്തിൽ നിന്ന് ഇതിനകം ഖുർആൻ മനഃപാഠമാക്കിയവരും എട്ടു വർഷത്തെ പഠനം പൂർത്തിയാക്കിയവരുമായ നിരവധി വിദ്യാർത്ഥികൾ മർകസ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്തിവരുന്നുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദശവാർഷിക സമ്മേളനത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സയ്യിദ് മുത്തന്നൂർ തങ്ങൾ തുടങ്ങി പ്രമുഖ സാദാത്തീങ്ങളും ഉലമാക്കളും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും.
സ്വാഗതസംഘം രൂപീകരണ യോഗത്തിൽ മഹല്ല് പ്രസിഡന്റ് അഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു. ഉബൈദ് സഅദി ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ സഖാഫി പ്രാർത്ഥന നടത്തി. യു.പി. അനസ് സഖാഫി സ്ഥാപനത്തിന്റെ പ്രവർത്തന നാൾവഴികൾ വിശദീകരിച്ചു. യു.പി. അലി ഫൈസി, മൂസ മൈലാടി, അസ്കർ സഖാഫി തുടങ്ങിയവർ സംസാരിച്ചു. അബ്ദുല്ല സഅദി സ്വാഗതവും ബഷീർ മുസ്‌ലിയാർ മാണ്ടാട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഉപദേശക സമിതി -എം കെ മുത്തു കോയ തങ്ങൾ, കെ കെ മുഹമ്മദലി ഫൈസി, യു പി അലി ഫൈസി, മുഹമ്മദ് ബാഖവി കുട്ടമംഗലം, ലത്തീഫ് കാക്കവയൽ മൊയ്‌ദീൻ കുട്ടി ഹാജി. ഷമീർ ബാഖവി (ചെയർമാൻ), ബഷീർ മാണ്ടാട് (ജനറൽ കൺവീനർ), യു.പി. അനസ് സഖാഫി (ഫിനാൻസ് കൺവീനർ), വൈസ് ചെയർമാന്മാരായി ഉബൈദ് സഅദി, മൂസ മൈലാടി, അബ്ദുല്ല സഅദി, ജോയിന്റ് കൺവീനർമാർ: ജസീൽ യു.കെ., ഡോ. ഇർഷാദ്, റാഷിദ് അദനി, ഫിനാൻസ് സമിതി അംഗങ്ങളായി അഹമ്മദ് ഷാ, ഫസൽ സഅദി, അബൂബക്കർ, സലാം ബാംഗ്ലൂർ, ലത്തീഫ് ഹാജി, സുൽഫി ഹാജി എന്നിവരെയും തിരഞ്ഞെടുത്തു.





Leave a Reply