September 11, 2026

കേരളത്തിലെ വിദ്യാർത്ഥികൾ ഭാഗ്യവാന്മാർ: വരുൺ ഡാലിയ ഐ.എഫ്.എസ്

0
WhatsApp Image 2026-09-10 at 7.31.54 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കേരളത്തിലെ വിദ്യാർത്ഥികൾ ഭാഗ്യവാന്മാരാണെന്നും, പഞ്ചാബിലെ സ്വകാര്യ സ്കൂളുകളിലുള്ളതിനേക്കാൾ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കാണാൻ കഴിഞ്ഞതെന്നും ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐ.എഫ്.എസ്. പറഞ്ഞു. സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിലെ 77-ാമത് സ്കൂൾ കായികമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികമേളയിൽ സജീവമായി പങ്കെടുത്ത് പരിപാടി വിജയിപ്പിക്കാൻ മുഴുവൻ വിദ്യാർത്ഥികളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ശ്രീജൻ ടി.കെ. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.എ. അബ്ദുൾനാസർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ബിജി വർഗീസ് നന്ദി രേഖപ്പെടുത്തി. സുഭാഷ് ബാബു എസ്, ദിലിൻ കെ.എസ്, ബിനു കെ, നൗഷാദ് യു.പി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *