September 10, 2026

കമ്പളനാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു

0
WhatsApp Image 2026-09-10 at 8.19.08 PM
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കുടുംബശ്രീ ജില്ലാ മിഷൻ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ ‘കമ്പളനാട്ടി’ നടീൽ ഉത്സവം സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ സജീവൻ ഞാറു നട്ട് കമ്പളനാട്ടി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ഗോത്രവിഭാഗങ്ങൾ ആചാരത്തിന്റെ ഭാഗമായി തുടിയുടെയും ചീനിയുടെയും സഹായത്തോടെ വയലേലകളിൽ നൃത്തമാടി ഞാറു നടന്നതാണു കമ്പളനാട്ടി. കാർഷിക പാരമ്പര്യവും ആദിവാസി സമൂഹത്തിന്റെ കൃഷിയറിവുകളും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് പകർന്നു നൽകാനാണ് പരിപാടി സഘടിപ്പിച്ചത്.

വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സാലി വർഗീസ് അധ്യക്ഷനായ പരിപാടിയിൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ ബെറ്റി, ബ്ലോക്ക് കോ ഓർഡിനേറ്റർ ഷിഫാനത്, ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *