September 11, 2026

യങ് ഡെമോക്രാറ്റ്സ് മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ നാളെ

0
WhatsApp Image 2026-09-11 at 7.17.42 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യങ് ഡെമോക്രാറ്റ്സ് മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ നാളെ (സെപ്റ്റംബർ 12) വൈകീട്ട് 03 മണിമുതൽ മാനന്തവാടി വ്യാപാരഭവനിൽ നടക്കും. യുവജനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള വേദിയെന്ന നിലയിലാണ് യൂത്ത് കൗൺസിൽ സംഘടിപ്പിക്കുന്നത്. എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ പരിപാടി ഉദ്ഘാടനം ചെയ്യും.

യങ് ഡെമോക്രാറ്റ്സ് സംസ്ഥാന കൺവീനർ എം.എം. താഹിർ, ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ, ജില്ലാ ജോയിന്റ് കൺവീനർമാരായ സുമയ്യ പി.കെ., പി. അൻഷിഫ്, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗങ്ങളായ കെ. സലാഹുദ്ധീൻ, പി.ടി. യാസിർ, WIM മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് ഫർഹാന എന്നിവർ പങ്കെടുക്കും.

യുവജനങ്ങളുടെ നിലവിലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ, ജനാധിപത്യ ഇടപെടലുകൾ, സംഘടനാ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ യൂത്ത് കൗൺസിലിൽ ചർച്ച ചെയ്യുകയും 2026-2209 കാലയളവിലേക്കുള്ള മാനന്തവാടി ഡെമോക്രാറ്റ് അസംബ്ലി കമ്മിറ്റിയെ പ്രഖ്യാപിക്കുകയും ചെയ്യും.

തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്വീകരണറാലിയും പൊതു സമ്മേളനവും നടക്കുമെന്നും സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *