സൗഹൃദ വടംവലി മുതൽ ഓണസദ്യ വരെ; പെരുവക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്
മാനന്തവാടി: പെരുവക ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 ന് വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7 മണിക്ക് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പെരുവക ട്രാൻസ്ഫോമർ പരിസരം വരെ ക്രോസ് കൺട്രി, തുടർന്ന് വിവിധ മത്സങ്ങൾ, സൗഹൃദ വടം വലി മത്സരം, ഓണസദ്യ എന്നിവയും ഉണ്ടാകും.
വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് അഭിനന്ദ് ബിനേഷ്, സെക്രട്ടറി അഭിനവ് ശശികുമാർ, അനീവ് സന്തോഷ്, കെ വി അഭിനവ്, ആദി ദേവ് അനിൽ, വി വി അഭിനവ് എന്നിവർ സംബന്ധിച്ചു





Leave a Reply