September 17, 2026

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി; 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ് പിടികൂടിയത്

0
IMG_20260916_142855
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നിന്ന് വൻ തോതിൽ വിദേശമദ്യവും വൈനും പിടികൂടി. ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനായി എത്തിയ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ആണ് വീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് എസ് ഐ ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്ഥലത്തെത്തി മദ്യം പിടികൂടി.

നിയമപരമായി കൈവശം വെക്കാവുന്ന അളവിലും വളരെ കൂടുതലാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ് എക്സൈസ് പിടിച്ചെടുത്തത്. കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം ഒരാൾക്ക് പരമാവധി 3 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് കൈവശം വെക്കാൻ അനുമതിയുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *