ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിൽ ‘ജ്വാല 2026’ കായികമേളയ്ക്ക് തുടക്കമായി
കൽപ്പറ്റ: ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിൽ നടന്ന ‘ജ്വാല 2026’ കായികമേള വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. ഹംസ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബൈജു കള്ളാടി അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഭവ്യലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ, സ്കൂൾ എസ്.എം.സി ചെയർമാൻ റഷീദ്, എം.പി.ടി.എ പ്രസിഡണ്ട് അഞ്ജലി, സ്കൂൾ പ്രധാനാധ്യാപിക ജസ്ന ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൺവീനർ ജോൺസൺ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ബിബിഷ, ജനിഫർ, അനീഷ് ടി. കെ, മെഹബൂബ് റാസി, തങ്കമണി, മഞ്ജു, ഷബ്ന, സരിത എന്നീ അധ്യാപകർ കായികമേളയ്ക്ക് നേതൃത്വം നൽകി.





Leave a Reply