ഗ്രാമ വ്യവസായ ഏകോപനം: ബോധവത്ക്കരണ ശിൽപശാല സംഘടിപ്പിച്ചു
ഖാദി ഗ്രാമ വ്യവസായ കമ്മീഷനും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ഗ്രാമ വ്യവസായ ഏകോപനത്തിൽ ബോധവത്ക്കരണ ശിൽപശാല സംഘടിപ്പിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായർ ഉദ്ഘാടനം ചെയ്തു. സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഖാദി- ഗ്രാമ വ്യവസായ കമ്മീഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹായം നൽകും. കൂടാതെ തേനീച്ചവളർത്തൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച് തേൻ ഉത്പാദനം അനുബന്ധ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകും. പരിശീലനം ലഭിച്ച ഗുണഭോക്താക്കൾക്ക് ഉത്പാദനം ആരംഭിക്കുന്നതിനും നിലവിലെ ജോലികൾ മെച്ചപ്പെടുത്തുന്നതിനും യന്ത്രങ്ങൾ, ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക പിന്തുണ പദ്ധതിയിലൂടെ നൽകുന്നു. ഖാദി ഗ്രാമ വ്യവസായങ്ങളിൽ ഏർപ്പെട്ട വനിത സംരംഭകർക്ക് കെ വി ഐ സി പലിശ നിരക്കിൽ ഇളവ് ഉറപ്പാക്കി സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു. ശിൽപശാലയിൽ ക്ഷമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആയിഷ അധ്യക്ഷയായി. കെ വി ഐ സി അസിസ്റ്റന്റ് ഡയറക്ടർ പി സഞ്ജീവ്, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടർ സി.ജി.രാജേഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.





Leave a Reply