വയനാടിന്റെ പുരാവസ്തു പൈതൃക സംരക്ഷണത്തിന് വിദ്യാർത്ഥി സമൂഹം മുന്നോട്ടുവരണം: ക്ലമെന്റ് ഐ. ബി.
പുൽപ്പള്ളി: വയനാടിന്റെ സമ്പന്നമായ പുരാവസ്തു പൈതൃകം കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനും ചരിത്ര വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് പുരാവസ്തു വിദഗ്ദ്ധനും മാനന്തവാടി പഴശ്ശി കുടീരം മ്യൂസിയം മാനേജരുമായ ക്ലമെന്റ് ഐ. ബി. അഭിപ്രായപ്പെട്ടു. പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ഹിസ്റ്ററി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വയനാടിന്റെ പുരാവസ്തു പൈതൃകം, മ്യൂസിയം പരിപാലനം എന്നീ വിഷയങ്ങളിൽ ക്ലമെന്റ് ഐ. ബി., ഡോ. രാജേഷ് പി. എന്നിവർ ക്ലാസ്സ് നയിച്ചു. ഡോ. ദിലീപ് എം. ആർ, ഡോ. ജോഷി മാത്യു, ഫാ. ഡോ. തോമസ് മടുക്കുംമുട്ടിൽ, ഫാ. ചാക്കോ ചെലമ്പറമ്പത്, ഡോ. കോശി സി. ജെ, ഡോ. റാണി എസ്. പിള്ള, ബേസിൽ ബെന്നി, അവന്തിക ടി. കെ., മിസ്ബാഹുള്ള എം. എന്നിവർ സംസാരിച്ചു.





Leave a Reply