കെ.എസ്.എസ്.പി.എ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് കൽപ്പറ്റ മുനിസിപ്പൽ ഓഫീസിന് സമീപം കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം. ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി എൻ.ഡി. ജോർജ് സ്വാഗതം ആശംസിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.പി. കുഞ്ഞിമൊയ്ദീൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ. വിപിനചന്ദ്രൻ, ഇ.റ്റി. സെബാസ്റ്റ്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണുഗോപാൽ എം. കീഴ്ശ്ശേരി, ജി. വിജയമ്മ ടീച്ചർ, ആലീസ് ടീച്ചർ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഓമന ടീച്ചർ, റ്റി.കെ. സുരേഷ്, റ്റി.ജെ. സക്കറിയാസ്, പോൾ പി. ചെറിയാൻ, കെ. ശശികുമാർ, കെ. സുബ്രഹ്മന്യൻ, രമേശ് മാണിക്കൻ, റ്റി.വി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എൽ. തോമസ് ചടങ്ങിന് നന്ദി പറഞ്ഞു.





Leave a Reply