September 22, 2026

ഡാറ്റ വേണ്ടേ? കുറഞ്ഞ തുകയ്ക്ക് റീചാർജ്; വോയ്‌സ്, എസ്‌എംഎസ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ്

0
WhatsApp Image 2026-09-22 at 9.24.29 PM
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി: കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) നിർണായക ഉത്തരവ്. മൊബൈൽ ഡാറ്റ (ഇൻ്റർനെറ്റ്) ആവശ്യമില്ലാത്തവർക്കായി കുറഞ്ഞ ചെലവിലുള്ള കോളിംഗ്, എസ്‌എംഎസ്‌ പ്ലാനുകൾ നിർബന്ധമായും ലഭ്യമാക്കണമെന്ന് ട്രായ് വിവിധ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു.

ഇൻ്റർനെറ്റ് ഉപയോഗിക്കാത്ത സാധാരണക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും വലിയ റീചാർജ് തുകകളിൽ നിന്ന് ആശ്വാസം നൽകുന്നതാണ് ട്രായിയുടെ പുതിയ ‘ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026’. ജിയോ, എയർടെൽ, വിഐ തുടങ്ങിയ മുൻനിര കമ്പനികളെല്ലാം ഈ നിയമം പാലിക്കാൻ ഇനി ബാധ്യസ്ഥരാണ്.

“ഇത്തരം ഒരു താരിഫ് സംവിധാനം ഉപഭോക്താക്കളുടെ ആവശ്യങ്ങളെ കൃത്യമായി പരിഹരിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ. ഈ ഭേദഗതി കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകും, ഇത് അവരുടെ ആവശ്യങ്ങൾക്കും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് ചെയ്യാൻ സഹായിക്കും.” ട്രായ് പ്രസ്‌താവനയിൽ അറിയിച്ചു.

എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന വോയ്‌സ്-ആൻഡ്-എസ്എംഎസ് മാത്രമുള്ള ഒരു പ്ലാൻ കൂടി ഓപ്പറേറ്റർമാർ നൽകണമെന്ന് ട്രായ് ആവശ്യപ്പെടുന്നു. ഏതെങ്കിലും മാസത്തിൽ അങ്ങനെയൊരു തീയതി ലഭ്യമല്ലെങ്കിൽ (ഉദാഹരണത്തിന് ഫെബ്രുവരി മാസങ്ങളിൽ), ആ മാസത്തിൻ്റെ അവസാന തീയതിയിൽ പ്ലാൻ പുതുക്കപ്പെടും. ഹ്രസ്വകാല പ്ലാനുകൾക്കും പ്രതിമാസ പ്ലാനുകൾക്കും അപ്പുറം, വോയ്‌സ്, എസ്എംഎസ്, ഡാറ്റ എന്നിവ നൽകുന്ന മറ്റ് പ്ലാനുകളുടെ കാലാവധിക്ക് അനുസൃതമായി, ദീർഘകാല കാലാവധിയുള്ള വോയ്‌സ്-ആൻഡ്-എസ്എംഎസ് മാത്രമുള്ള ഒരു പ്ലാനെങ്കിലും ടെലികോം കമ്പനികൾ നിർബന്ധമായും വാഗ്ദാനം ചെയ്യേണ്ടതുണ്ടെന്നും ട്രായ് (TRAI) വ്യക്തമാക്കി. “ഇത്തരം ഒരു താരിഫ് സംവിധാനം ഉപഭോക്താക്കളുടെ ആവശ്യങ്ങളെ കൃത്യമായി പരിഹരിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ. ഈ ഭേദഗതി കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകും, ഇത് അവരുടെ ആവശ്യങ്ങൾക്കും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് ചെയ്യാൻ സഹായിക്കും,” പ്രസ്‌താവനയിൽ ട്രായ് പറഞ്ഞു.

‘ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (പന്ത്രണ്ടാം ഭേദഗതി), 2024’ നടപ്പിലാക്കിയതിന് ശേഷം വിപണിയിൽ വോയ്‌സ്-ആൻഡ്-എസ്എംഎസ് മാത്രമുള്ള പ്ലാനുകളുടെ ലഭ്യത വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുംലഭ്യമായിരുന്ന പ്ലാനുകൾ ഭൂരിഭാഗവും കൂടുതൽ കാലാവധിയുള്ളവയായിരുന്നു. ഇത് കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്ക് കുറഞ്ഞ കാലാവധിയുള്ള ബജറ്റ് പ്ലാനുകൾ തെരഞ്ഞെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും ട്രായ് വ്യക്തമാക്കി.

എന്താണ് പുതിയ മാറ്റം?

പുതിയ ഭേദഗതി അനുസരിച്ച് ഡാറ്റയില്ലാത്ത വിലകുറഞ്ഞ പ്ലാനുകൾ, കോളിംഗും എസ്.എം.എസും മാത്രമുള്ള പ്ലാനുകൾക്ക് ആനുപാതികമായി തുക കുറച്ചിരിക്കണം. 30 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള പ്ലാനുകളിലും ഈ ആനുകൂല്യം ലഭ്യമാക്കണം. ഉപഭോക്താക്കൾക്ക് എല്ലാ മാസവും ഒരേ തീയതിയിൽ തന്നെ ഈ പ്ലാനുകൾ പുതുക്കാനുള്ള സൗകര്യവും ഒരുക്കണം. ഇത്തരം പ്രത്യേക വൗച്ചറുകളുടെ വാലിഡിറ്റി പരമാവധി 365 ദിവസം വരെ നീട്ടാനും അനുമതി നൽകിയിട്ടുണ്ട്.

സാധാരണക്കാർക്ക് വലിയ ആശ്വാസം

കമ്പനികൾ കോളിംഗ് പ്ലാനുകൾ മാത്രം ലഭ്യമാക്കുന്നുണ്ടെങ്കിലും അവ ഭൂരിഭാഗവും 84 ദിവസത്തെ അല്ലെങ്കിൽ ഒരു വർഷത്തെ വലിയ വാലിഡിറ്റികളിൽ മാത്രമാണ് ഒതുക്കിയിരുന്നതെന്ന് ട്രായ് നിരീക്ഷിച്ചു. ഇത് ദിവസ വരുമാനക്കാരായ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയായിരുന്നു. പുതിയ ഉത്തരവിലൂടെ 30 ദിവസത്തിൽ താഴെയുള്ള ചെറിയ വാലിഡിറ്റികളിലും കുറഞ്ഞ നിരക്കിൽ റീചാർജ് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

കമ്പനികൾ പുതിയ പ്ലാനുകൾ അവതരിപ്പിച്ചാൽ 7 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ അത് ട്രായിയെ അറിയിക്കണമെന്നും കർശന നിർദേശമുണ്ട്. ഇൻ്റർനെറ്റ് ഉപയോഗിക്കാത്ത ഇന്ത്യയിലെ 30 കോടിയോളം വരുന്ന സാധാരണ മൊബൈൽ ഉപയോക്താക്കൾക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് ഈ ചരിത്ര തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *