September 23, 2026

കണിയാരം ലക്ഷം വീട് റോഡിൽ മാലിന്യക്കൂമ്പാരം: അടിയന്തര നടപടി വേണമെന്ന് ബി.ജെ.പി

0
IMG_20260923_093158
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണിയാരം ലക്ഷം വീട് റോഡിൽ മാലിന്യം വൻതോതിൽ കുന്നുകൂടുന്നത് നിവാസികൾക്ക് കടുത്ത ദുരിതമാകുന്നു. ഹരിതകർമ്മ സേന എല്ലാ വീടുകളിലുമെത്തി 50 രൂപ വീതം ചാർജ് ഈടാക്കുന്നുണ്ടെങ്കിലും വഴിയിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭ മുൻകൈ എടുക്കുന്നില്ലെന്ന് ബി.ജെ.പി കണിയാരം ബൂത്ത് കമ്മിറ്റി ആരോപിച്ചു.

 

വീടുകളിൽ നിന്ന് പണം പിരിക്കുന്നതിലുള്ള ഉത്തരവാദിത്തം തെരുവിൽ തള്ളുന്ന മാലിന്യങ്ങൾ നീക്കുന്ന കാര്യത്തിലും നഗരസഭയും ഹരിതകർമ്മ സേനയും കാണിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണിയാരം പറഞ്ഞു. റോട്ടിലെ മാലിന്യക്കൂമ്പാരം ഉടനടി നീക്കം ചെയ്യാൻ നഗരസഭാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡന്റ് അരിഷ് ജി, ശ്യാംജിത്ത്, ഷിനൂപ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *