പവർകട്ട് ചെയ്ത് വെെദ്യുതി ചാർജ് കൊള്ളയ്ക്ക് സർക്കാർ നീക്കം; കെഎസ്ഇബി ഓഫീസിലേക്ക് എഐടിയുസിയുടെ മാർച്ച്
കൽപ്പറ്റ: പവർകട്ട് ചെയ്ത് വെെദ്യുതി ചാർജ് കൊള്ള നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ എഐടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പ്രതിഷേധ സമരവും സംഘടിപ്പിച്ചു. കൽപ്പറ്റയിലെ ജില്ലാ കെഎസ്ഇബി ഓഫീസിലേക്ക് നടന്ന മാർച്ചും പ്രതിഷേധ സമരവും എഐടിയുസി സംസ്ഥാന വെെസ് പ്രസിഡന്റ് പി കെ മൂർത്തി ഉദ്ഘാടനം ചെയ്തു.
എഐടിയുസി ജില്ലാ പ്രസിഡന്റ് വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലിൻ സ്വാഗതം പറഞ്ഞു. ബികെഎംയു ജില്ലാ സെക്രട്ടറി എം വി ബാബു, സിപിഐ മണ്ഡലം സെക്രട്ടറി അനിൽകുമാർ, ഷിബുപോൾ, ടി മണി, മഹിദ മൂർത്തി, കെ കെ തോമസ്, ജസ്മൽ മുണ്ടേരി, ബാബുരാജ്, ജയചന്ദ്രൻ, സജീവൻ, മോഹനൻ, ബാലചന്ദ്രൻ, ലൂർദ്, മനു പുൽപ്പള്ളി, യൂസഫ്, റിയാസ് എന്നിവർ നേതൃത്വം നൽകി. ലതിക നന്ദി പറഞ്ഞു.





Leave a Reply