September 23, 2026

പൊതുജനാരോഗ്യ സംരക്ഷണം: സംയോജിത ഇടപെടലൊരുക്കാൻ ആരോഗ്യവകുപ്പ്

0
WhatsApp Image 2026-09-23 at 6.09.44 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പൊതുജനാരോഗ്യ സംരക്ഷണത്തിനായി സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സാമൂഹ്യ സംഘടനകളുടെയും സംയോജിത ഇടപെടലുകൾ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. ജില്ലയുടെ ആരോഗ്യമേഖലയിലെ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുസ്ഥിര ആരോഗ്യ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി വിവിധ കർമ്മപരിപാടികൾക്ക് യോഗം രൂപം നൽകി. ക്ഷയരോഗ നിവാരണം, എച്ച്.ഐ.വി – എയ്ഡ്സ് നിയന്ത്രണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

പൊതുജനാരോഗ്യ നിയമവും ക്ലിനിക്കൽ സ്ഥാപന നിയമവും ജില്ലയിൽ കാര്യക്ഷമമായി നടപ്പിലാക്കാനും തീരുമാനമായി. ട്രൈബൽ മേഖലകളിലെ ആരോഗ്യ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ഏകാരോഗ്യ സമീപനത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കും യോഗം രൂപരേഖ തയ്യാറാക്കി. ഇതിനുപുറമെ ജില്ലാ പൊതുജനാരോഗ്യ ലബോറട്ടറിയുടെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപിച്ചുള്ള പ്രവർത്തനങ്ങളിലൂടെ രോഗനിവാരണവും ആരോഗ്യ വികസനവും വേഗത്തിൽ സാധ്യമാക്കാൻ സംയോജിത കർമ്മപരിപാടികൾ യോഗം നിർദ്ദേശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി. ചെൽസാസിനി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.വി. സിന്ധു, ജില്ലാ ടി.ബി ആൻഡ് എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. പ്രിയാ സേനൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ആര്യ വിജയകുമാർ, എൻ.പി.എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. പി.എസ്. സുഷമ, സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് മെഡിക്കൽ ഓഫീസർ ഡോ. സബ്രീന ,ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ അസ്‌മ റഹീം , വിവിധ പ്രോഗ്രാം ഓഫീസർമാർ, വകുപ്പ് മേധാവികൾ, സന്നദ്ധസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *