കുടുംബ സംഗമം സംഘടിപ്പിച്ചു
വെള്ളമുണ്ട: വെറ്ററൻസ് അസോസിയേഷൻ എഴുപതാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഗീത ശരത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.ജെ വിൻസൻ്റിൻ്റെ അദ്ധ്യക്ഷത വഹിച്ചു.
ജലസേചന വകുപ്പ് റിട്ട: എഞ്ചിനിയർ എൽദോസ് ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. യു.ജി.സി നെറ്റ് പരീക്ഷ യോഗ്യത നേടിയ ശ്രുതിലയ, കലാപ്രതിഭ അവിഷ്‌ണ എന്നിവരെ അനുമോദിച്ചു.
ടി.ജി ബനിയാമിൻ, എം. ചന്ദ്രൻ, ഇ.കെ ജയരാജൻ, മംഗലശ്ശേരി മാധവൻ,വി.കെ ശ്രീധരൻ, കെ.ഡി.രവീന്ദ്രൻ, വി.ജെ ജോയി, ടി.എം രവീന്ദ്രൻ , എ.രാജഗോപാലൻ, എൻ . കെ. ബാബുരാജ്, എം.മോഹനകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഓണപ്പൂക്കളം, സദ്യ കലാപരിപാടികൾ എന്നിവയും പരിപാടിയോടനുബന്ധിച്ചുണ്ടായിരുന്നു.





Leave a Reply