September 24, 2026

വൈത്തിരി ഉപജില്ല കായികമേളക്ക് തുടക്കമായി

0
WhatsApp Image 2026-09-24 at 4.18.26 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: വൈത്തിരി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് ഔപചാരിക തുടക്കമായി. കണിയാമ്പറ്റ ഗവൺമെൻറ് യു പി സ്കൂളിന്റെ ആതിഥേയത്വത്തിൽ കൽപ്പറ്റ മരവയൽ ജിനചന്ദ്ര സ്റ്റേഡിയത്തിൽ സെപ്റ്റംബർ 24, 25, 26 തീയതികളിൽ നടക്കുന്ന വൈത്തിരി ഉപജില്ല കായികമേളയുടെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. പി. യൂസഫ് നിർവഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രോഷ്മ രമേശ് അധ്യക്ഷയായി.

ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം അബ്ദുറഹിമാൻ, പി.ടി.എ പ്രസിഡണ്ട് ടി പി ഹാരിസ്, എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജ്ന എൻ എം, ജമീല കെ വി, പ്രീജ, നയന മോൾ ബിജു, മൊയ്തുട്ടി, നഫീസത്ത് ജാഫർ, ഷീബ കെ, ഷാജഹാൻ ഇ, ഓമന വി കെ, ആസ്യ പി, ബിപിസി ഇൻചാർജ് ടിൻ്റോ ജോസ്, പി ടി എ വൈസ് പ്രസിഡണ്ട് ടി കെ ജാഫർ, എസ് എം സി ചെയർമാൻ സി എച്ച് ഹനീഫ, പി ടി എ അംഗം ഷാഫി എന്നിവർ സന്നിഹിതരായി. കായികമേളയുടെ ലോഗോ തയ്യാറാക്കിയ കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂൾ അധ്യാപകൻ മുഹമ്മദ് റഊഫ് മാസ്റ്റർക്ക് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി യൂസഫ് ഉപഹാരം നൽകി ആദരിച്ചു.

രാവിലെ 9 30 ന് വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. കെ ടി അഷ്റഫ് പതാക ഉയർത്തി.
കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രശസ്ത അത്‌ലറ്റ് യെമി പി ബിനു കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ കായിക താരങ്ങളായ ജി വി എച്ച് എസ് എസ് മുണ്ടേരിയിലെ നിധീഷ് സുരേഷ്, ദീപക് ദേവ്, ജി എം ആർ എസ് കൽപ്പറ്റയിലെ അമന്യ മണി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറയിലെ അൻവിയ എലിസബത്ത് സെബാസ്റ്റ്യൻ എന്നിവർ ദീപശിഖാ പ്രയാണം നടത്തി. കണിയാമ്പറ്റ ഗവ. യുപി സ്കൂൾ പ്രധാന അധ്യാപിക കെ യു സിനി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ കൃഷ ഷാജി നന്ദിയും പറഞ്ഞു.

വൈത്തിരി സബ്ജില്ലയിലെ 87 വിദ്യാലയങ്ങളിൽ നിന്നായി 2500 ഓളം കായികതാരങ്ങൾ മൂന്നു ദിവസങ്ങളായി നടക്കുന്ന 122 ഇനങ്ങളിൽ മത്സരിക്കുന്നു.

മത്സരങ്ങൾക്ക് എത്തുന്ന കായിക താരങ്ങൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകിവരുന്നു. എൽ.പി. മിനി, കിഡ്ഡീസ് യുപി കിഡ്ഡീസ്, യുപി, എച്ച്എസ്, എച്ച്എസ്എസ് തലങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. കണിയാമ്പറ്റ ഗവ. യുപി സ്കൂളിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന കായികമേള പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചാണ് നടക്കുന്നത്. മേളയുടെ നടത്തിപ്പിന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും കണിയാമ്പറ്റ ഗവ. യുപി സ്കൂൾ പ്രധാനാധ്യാപിക കൺവീനറുമായ സ്വാഗത സംഘത്തിന്റെയും 10 സബ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *