September 27, 2026

എം.എം.ജി.എച്ച്.എസ്. സ്കൂൾ കലാമേളയ്ക്ക് തുടക്കമായി

0
WhatsApp Image 2026-09-26 at 1.00.12 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂളിൽ 2026-27 അധ്യയന വർഷത്തെ സ്കൂൾ കലാമേളയ്ക്ക് തുടക്കമായി. സെപ്റ്റംബർ 25, 26 തീയതികളിൽ ‘സ്നേഹപൂർവ്വം 2026’ എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗിരിജാ കൃഷ്ണൻ കലാമേള ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ ഷാജി പുൽപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് ചാർലി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷാന്റി ഇ.കെ. സ്വാഗതം ആശംസിച്ചു.

വാർഡ് മെമ്പർ മോഹനൻ മരവയൽ, എം.പി.ടി.എ. പ്രസിഡന്റ് ഗാന പ്രകാശ്, എസ്.എം.സി. ചെയർമാൻ നാരായണൻ, സ്റ്റാഫ് സെക്രട്ടറി ഷിബു ടി.ആർ., സ്കൂൾ ലീഡർ അപർണ എം.ജെ., കലാമേള ചെയർമാൻ വിനോദ് വി.കെ. എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *