September 27, 2026

പരി. യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ: മീനങ്ങാടി കത്തീഡ്രലിൽ ഇന്നും നാളെയും

0
WhatsApp Image 2026-09-26 at 12.35.38 PM
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരി. യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയുമായി ആചരിക്കും. ഇന്ന് വൈകുന്നേരം 5.30 ന് ഇടവക വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി കൊടി ഉയർത്തും. 6.30 ന് പരി. യൽദോ മോർ ബസ്സേലിയോസ് ബാവായുടെ നാമത്തിൽ 54 -നടുത്തുള്ള കുരിശും തൊട്ടിയിൽ സന്ധ്യാപ്രാർത്ഥനയും നടക്കും.

ഞായറാഴ്ച രാവിലെ 7.00 ന് പ്രഭാത പ്രാർത്ഥനയും 8.00 ന് വി. മൂന്നിന്മേൽ കുർബാനയും ആരംഭിക്കും. തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയും 9.30 ന് പരി. യൽദോ മോർ ബസ്സേലിയോസ് ബാവായുടെ നാമത്തിലുള്ള കുരിശിങ്കലേക്ക് പ്രദക്ഷിണവും നടത്തും. 12.00 മണിക്ക് കൊടി ഇറക്കുന്നതോടെ പെരുന്നാൾ സമാപിക്കും. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. ഷിജിൻ കടമ്പക്കാട്ട്, ഫാ. ബേസിൽ കൊളവിക്കുടി, ഫാ. എൽദോ ഷാജു പനിച്ചിയിൽ എന്നിവർ നേതൃത്വം നൽകും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *