September 26, 2026

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ വൈദ്യുത കരാർ പുനസ്ഥാപിക്കണം: വി എ നാരായണൻ

0
WhatsApp Image 2026-09-26 at 6.16.24 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ദീർഘവീക്ഷണത്തോടുകൂടിയുള്ള ദീർഘകാല വൈദ്യുതി കരാർ താല്പര്യങ്ങൾക്ക് വേണ്ടി ഇടത് സർക്കാരിന്റെ ഒത്താശയോടുകൂടി റദ്ദാക്കിയതാണ് കേരളം ഇന്ന് നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെപിസിസി ട്രഷറർ വി എ നാരായണൻ ആരോപിച്ചു. ഈ കരാർ റദ്ദ് ചെയ്തത് മൂലം 465 മെഗാ വാട്ടിന്റെ കുറവാണ് സംസ്ഥാനം ഇന്ന് നേരിടുന്നത്. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ കൺവെൻഷനും എം എസ് റാവുത്തർ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ ജൂലൈ മാസം മുതൽ തിരികെ കൊടുക്കാം എന്ന് പറഞ്ഞ് ഇടതു സർക്കാർ തിരഞ്ഞെടുപ്പ് കാലത്ത് കടമെടുത്ത വൈദ്യുതി ഇന്ന് തിരിച്ചു കൊടുത്തു കൊണ്ടിരിക്കുകയാണ്. മഴ ആവശ്യത്തിന് ലഭിക്കാത്തതും പ്രതിസന്ധി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ കൺവെൻഷനും എം എസ് റാവുത്തർ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ ഐ സി സി മെമ്പർ എൻ ഡി അപ്പച്ചൻ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. എൽദോ കെ ഫിലിപ്പ് എം.എസ് റാവുത്തർ അനുസ്മരണ പ്രഭാക്ഷണം നടത്തി.

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ജംഹർ കെ. എം. ജില്ലാ സെക്രട്ടറി എം.എം.ബോബിൻ ,ബിനു തോമസ്, മോബിഷ് പി തോമസ്, മുജീബ് റഹമാൻ, ഷിനോജ് മാത്യു, എം കെ സതീഷ്, സി എ അബ്ദുൾ അസീസ്,ബാബു ഒ വി, വാസുദേവൻ കെ എം, ജെസ്ലിൻ കുര്യാക്കോസ്, ആർ മോഹൻദാസ് , എ ഉമ്മർ ,ജോയി തൊട്ടിത്തറ, എം ഒ ദേവസ്യ, സുന്ദർരാജ്,ഫൈസൽ പപ്പിന, ശശി പന്നിക്കുഴി, ഒ വി അപ്പച്ചൻ, കെ പത്മനാഭൻ, സുരേഷ് ബാബു, ഉഷ സിന്ധു, തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ഇ ആർ വിജയന് (സബ് എഞ്ചിനീയർ, കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ ) യാത്രയയപ്പ് നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *