വൈത്തിരി ഉപജില്ലാ കായിക മേള: സെന്റ് തോമസ് എച്ച് എസ് നടവയലും ജിഎം ആർ എസ് കൽപ്പറ്റയും ജേതാക്കൾ
കൽപ്പറ്റ: കണിയാമ്പറ്റ ഗവ. യു പി സ്കൂളിന്റെ ആതിഥേയത്വത്തിൽ കൽപ്പറ്റ മരവയൽ സ്റ്റേഡിയത്തിൽ മൂന്നു ദിവസമായി നടത്തിയ വൈത്തിരി ഉപജില്ല സ്കൂൾ കായികമേള സമാപിച്ചു. കായികമേളയിൽ 216 പോയിൻറ് നേടി സെൻ്റ് തോമസ് എച്ച് എസ് നടവയൽ ചാമ്പ്യൻഷിപ്പും 204 പോയിന്റ് നേടി ജിഎം ആർ എസ് കൽപറ്റ റണ്ണേഴ്സ് അപ് ട്രോഫിയും നേടി. സമ്മേളനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി യൂസഫ് അധ്യക്ഷത വഹിച്ചു.
വിവിധ വിഭാഗങ്ങളിൽ വിജയികളായ സ്കൂളുകൾക്ക് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം ഫൈസൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സുരേഷ് ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മറിയം അബ്ദുറഹ്മാൻ എന്നിവർ സമ്മാനവിതരണം നടത്തി.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ സജ്ന എൻ എം, എച്ച് എം ഫോറം സെക്രട്ടറി അലി കെ, എസ് ഡി എസ് ജി എ സെക്രട്ടറി ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
എൽ പി മിനി വിഭാഗത്തിൽ
ജി എൽ പി എസ് അച്ചൂരാനം ഓവറോൾ ചാമ്പ്യൻഷിപ്പും സെന്റ് ജോസഫ് യു പി സ്കൂൾ മേപ്പാടി റണ്ണേഴ്സ് അപും നേടി.
എൽ പി കിഡ്ഢീസ് വിഭാഗത്തിൽ ജി.എൽ.പി എസ് തെങ്ങുംമുണ്ട ഓവറോൾ ചാമ്പ്യൻഷിപ്പും സെൻ്റ് തോമസ് എൽ പി എസ് നടവയൽ റണ്ണേഴ്സ് അപും യു പി കിഡ്ഢീസ് വിഭാഗത്തിൽ ജി എം ആർ എസ് കൽപ്പറ്റ ഓവറോൾ ചാമ്പ്യൻഷിപ്പും സെന്റ് ജോസഫ് യു പി സ്കൂൾ മേപ്പാടി റണ്ണേഴ്സ് അപും സബ് ജൂനിയർ വിഭാഗത്തിൽ ജിഎം ആർ എസ് കൽപ്പറ്റ ഓവറോൾ ചാമ്പ്യൻഷിപ്പും GMRS പൂക്കോട് റണ്ണേഴ്സ് അപും ജൂനിയർ വിഭാഗത്തിൽ സെൻറ് തോമസ് എച്ച്എസ് നടവയൽ ഓവറോൾ ചാമ്പ്യൻഷിപ്പും GMRS കൽപ്പറ്റ റണ്ണേഴ്സ് അപ്പും സീനിയർ വിഭാഗത്തിൽ സെൻറ് തോമസ് എച്ച് എസ് നടവയൽ ഓവറോൾ ചാമ്പ്യൻഷിപ്പും ജിഎം ആർ എസ് കൽപ്പറ്റ റണ്ണേഴ്സ് അപും നേടി.
എൽപി മിനി വിഭാഗത്തിൽ ആദിൽ ഫൈസാൻ (ജിഎൽപിഎസ് അച്ചൂരാനം), മെഹറ ഫാത്തിമ കെ (സെൻറ് ജോസഫ് യു പി എസ് മേപ്പാടി) എന്നിവരും എൽ പി കിഡ്ഡീസ് വിഭാഗത്തിൽ മുഹമ്മദ് ഷസൽ സയാൻ (ജി എൽ പി എസ് തെങ്ങുമുണ്ട), ദീക്ഷിത ലജീഷ് (മൂൺലൈറ്റ് എൽപിഎസ് മുണ്ടക്കുറ്റി) എന്നിവരും യു പി കിഡ്ഡീസ് വിഭാഗത്തിൽ മുഹമ്മദ് റന്നാൻ പി എച്ച് (സെൻറ് ജോസഫ്സ് യു പി എസ് മേപ്പാടി), ആരാധ്യ സജീഷ് (സെൻറ് ജോസഫ് യുപി സ്കൂൾ മേപ്പാടി), അഭിന കെ എം (സെൻറ് മേരീസ് യു പി സ്കൂൾ തരിയോട്), ശ്രുതി ലജ ആർ എസ് (ജി എം ആർ എസ് കൽപ്പറ്റ), ധന്യ ഉദയൻ (ജി എം ആർ എസ് കൽപ്പറ്റ) എന്നിവരും സബ്ജൂനിയർ വിഭാഗത്തിൽ അക്ഷയ് (ജി വി എച്ച് എസ് എസ് കരിങ്കുറ്റി), ജന്ന ഫാത്തിമ വി എ (ആർ സി എച്ച് എസ് ചുണ്ടേൽ) എന്നിവരും ജൂനിയർ വിഭാഗത്തിൽ വിനായക് എസ് സുനിൽ ( ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട്), ഗൗതം കൃഷ്ണ എൻ ജെ (സെൻറ് തോമസ് എച്ച് എസ് നടവയൽ), അവന്തിക പി രാജൻ (ജി എം ആർ എസ് കൽപ്പറ്റ), കൃഷ്ണേന്ദു കെ വി (ജി എം ആർ എസ് കൽപ്പറ്റ) എന്നിവരും സീനിയർ വിഭാഗത്തിൽ അലൻ ഫ്രാൻസിസ് (സി എം എസ് എച്ച് എസ് അരപ്പറ്റ), ഹെലൻ ബിജു (സെൻറ് തോമസ് എച്ച് എസ് എസ് നടവയൽ), ദിവ്യ കെ (ജി എം ആർ എസ് കൽപ്പറ്റ) എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി.
കണിയാമ്പറ്റ ഗവ. യു പി സ്കൂൾ പിടിഎ പ്രസിഡണ്ട് ടി പി ഹാരിസ്, ബി പി സി വൈത്തിരി ഇൻ ചാർജ് ടിൻ്റോ ജോസ്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മൊയ്തുട്ടി, അബ്ബാസ് പുന്നോളി, നയന മോൾ ബിജു, നഫീസത്ത് ജാഫർ, ടോമി സി ജെ, ആസിയ അസീസ്, ഓമന വി കെ, ഷാജഹാൻ, ജമീല ഹുസൈൻ, എ എൻ സുരേഷ്, പ്രീജ സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Leave a Reply