പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 (വെള്ളി, ശനി) തീയതികളിൽ നടക്കും. ഒക്ടോബർ 2-ന് വൈകിട്ട് 5.00 മണിക്ക് വികാരി ഫാ. ബാബു നീറ്റുംകര കൊടിയുയർത്തുന്നതോടെ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് 6.00 മണിക്ക് സന്ധ്യാ പ്രാർത്ഥനയും 7.00 മണിക്ക് താഴമുണ്ട കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. പെരുന്നാൾ ദിനമായ ഒക്ടോബർ 3-ന് രാവിലെ 8.00-ന് വി. മൂന്നിന്മേൽ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം എന്നിവ ഉണ്ടായിരിക്കുന്നതാണ്.





Leave a Reply