റവന്യൂ ജില്ലാ സ്കൂൾ കായികമേള: ലോഗോ പ്രകാശനം ചെയ്ത് മന്ത്രി എൻ. ഷംസുദ്ദീൻ
കൽപ്പറ്റ: റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ഒക്ടോബർ ഏഴ്, എട്ട്, ഒൻപത് തിയതികളിൽ റവന്യൂ ജില്ലാ കായിക മേള നടക്കും.
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ലോഗോ പ്രകാശനത്തിൽ കായിക മേളയുടെ രക്ഷാധികാരി കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി. ചെൽസാസിനി, വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സി.എ സന്തോഷ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ അബ്ദുൽജലീൽ, എസ്.എസ്.കെ കോ- ഓർഡിനേറ്റർ നിസാർ കമ്പ, അച്ചൂർ ജി.എച്ച്.എസ് സ്കൂൾ പി.ടി.എ പ്രസിഡന്റ് നജുമുദ്ധീൻ, പ്രിൻസിപ്പൽ വി അനിൽകുമാർ, പ്രധാനധ്യാപകൻ യാങ്സ്റ്റി, മീഡിയ പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ സി.ടി മൻസൂർ, സഫ്വാൻ വെള്ളമുണ്ട എന്നിവർ പങ്കെടുത്തു.





Leave a Reply