September 28, 2026

തൂഫാൻ രണ്ടാം ഘട്ടം; മാനന്തവാടിയിൽ നഗരസഭാതല ഉദ്ഘാടനം നടന്നു

0
WhatsApp Image 2026-09-28 at 6.56.22 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തദ്ദേശസ്വയംഭരണ വകുപ്പും പോലീസും ചേർന്ന് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിൻറെ മാനന്തവാടി നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. നഗരസഭാ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി ജോർജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി എ.എസ്.പി ബി. കാർത്തിക് മുഖ്യപ്രഭാഷണം നടത്തി.

മാനന്തവാടി എസ്.എച്ച്.ഒ. ടി.ആനന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ വികസന കാര്യ, ക്ഷേമ കാര്യ സ്റ്റാൻഡ് കമ്മറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു കെ ജോർജ്, പൊതുമരാമരത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീജ ഫ്രാൻസീസ്, ഡി.പി.സി അംഗം വി.യു.ജോയ്, മാനന്തവാടി സിഐ എം.വി.ബിജു, നഗരസഭ സെക്രട്ടറി അനിൽ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ കൗൺസിലർമാർ, എസ്.പി.സി അംഗങ്ങൾ, ഹരിത കർമ സേന,സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലി ശ്രദ്ദേയമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *