September 28, 2026

വയനാട്ടിൽ ഡി.എൽ.എഡ് സെന്റർ അനുവദിക്കണം; കെ.എ.ടി.എഫ്

0
WhatsApp Image 2026-09-28 at 9.00.41 PM
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: വയനാട്ടിൽ അറബിക് അധ്യാപക പരിശീലനത്തിനായി ഡി.എൽ.എഡ് സെന്റർ അനുവദിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീന് ജില്ലാ കമ്മിറ്റി നിവേദനം നൽകി.

വയനാട്ടിലെ വിവിധ കോളേജുകളിൽനിന്ന് ഓരോ വർഷവും നൂറുകണക്കിന് വിദ്യാർഥികൾ അറബി ഭാഷയിൽ ബിരുദം നേടുന്നുണ്ട്. എന്നാൽ അധ്യാപക പരിശീലനം പൂർത്തിയാക്കുന്നതിനായി ജില്ലയ്ക്ക് പുറത്തുള്ള പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. നിലവിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളെയാണ് വിദ്യാർഥികൾ ആശ്രയിക്കുന്നത്.

വിദൂര പ്രദേശങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ജില്ലയ്ക്ക് പുറത്തുപോയി പരിശീലനം നേടേണ്ടിവരുന്നത് കോഴ്‌സ് പൂർത്തീകരിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നതായി കെ.എ.ടി.എഫ് ചൂണ്ടിക്കാട്ടി. മലയോര മേഖലയിലെ വിദ്യാർഥികൾക്ക് പ്രത്യേകിച്ച് ഇത് വലിയ പ്രതിസന്ധിയാണെന്നും സംഘടന പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഖലീലുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. മന്ത്രിക്ക് കെ.എ.ടി.എഫിന്റെ അറബിക് കാലിഗ്രാഫി ഛായാചിത്രം ജില്ലാ സെക്രട്ടറി ജാഫർ പി.കെ. സമർപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മാസ്റ്റർ, നിയുക്ത ബി.പി.സി മുഹമ്മദ് ശരീഫ് ഇ.കെ., നൗഷാദ് മാസ്റ്റർ ടി.കെ., ജമീല ടീച്ചർ, സാലിഹ് എ.പി., ഷാഹിദ ടീച്ചർ, നബീൽ മാസ്റ്റർ, റഷീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *