September 28, 2026

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം മന്ത്രി എൻ. ഷംസുദ്ദീൻ നാടിനു സമർപ്പിച്ചു

0
WhatsApp Image 2026-09-28 at 9.36.32 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സംസ്‌ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കെല്ലൂരിൽ അനുവദിച്ച ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം (സി.സി.എം.വൈ.) പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ വകുപ്പ് മന്ത്രി അഡ്വ എൻ. ഷംസുദ്ദീൻ നാടിനു സമർപ്പിച്ചു. പരിശീലന കേന്ദ്രത്തിനൊപ്പം ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന്റെ ബ്രാഞ്ച് കൂടി പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ബ്രാഞ്ചിലൂടെ കുറഞ്ഞ പലിശ നിരക്കിൽ പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള വായ്പാ അപേക്ഷകൾ സമർപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എം എൽ എ ഉഷ വിജയൻ അധ്യക്ഷയായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മീനാക്ഷി രാമൻ,
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ ദേവിദാസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സല്‍മ മോയിന്‍, ജില്ലാ പഞ്ചായത്ത് അംഗം മുഫീദ തസ്‌നി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ആസ്യ മൊയ്തു, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൗദ കൊടുവേരി, മുൻ എം എൽഎ സി മമ്മൂട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എഴുത്തൻ മമ്മൂട്ടി, ബ്ലസി തോമസ്, ഷമീർ തുരുത്തിയിൽ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ പ്രൊഫസർ ഡോ. പി നസീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *