September 29, 2026

ലോക ഹൃദയദിനം: മിനി മാരത്തോൺ സംഘടിപ്പിച്ചു

0
IMG_20260929_152818
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും മൈജി ഫ്യൂച്ചറും ആസ്റ്റർ വോളന്റിയെഴ്‌സും ചേർന്ന് ഹൃദയാരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് ‘ഹൃദയതാളം – റൺ ഫോർ ഹാർട്ട്‌ ’ എന്ന പേരിൽ സംഘടിപ്പിച്ച മിനി മാരത്തോൺ വയനാട് ജില്ലാ പോലീസ് മേധാവി  എസ്. ദേവ മനോഹർ ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്തു.

രാവിലെ 7.30ന് കൽപ്പറ്റ മൈജി ഫ്യൂച്ചറിൽ നിന്ന് ആരംഭിച്ച ആറു കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തോൺ ടൗൺ കടന്ന് ബൈപാസ് വഴി മൈജിയിൽ തന്നെ അവസാനിക്കുകയായിരുന്നു.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റും ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസുമായ ഡോ. ചെറിയാൻ അക്കരപ്പറ്റി, ഡോ. അരുൺ കുമാർ, ഡോ. ഷാനവാസ് പള്ളിയാൽ,സൂപ്പി കല്ലങ്ങോടൻ, മൈജി വയനാട് ബിസിനസ്സ് ഹെഡ് ജോബിൻ ജോർജ്ജ്, കൽപ്പറ്റ ബ്രാഞ്ച് മാനേജർ നൗഷാദ് കെ എ എന്നിവർ മാരത്തോണിന് നേതൃത്വം നൽകി.

പൊതു ജനങ്ങളോടൊപ്പം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ആസ്റ്റർ വോളന്റിയെഴ്‌സും മാരത്തോണിന്റെ ഭാഗമായി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിവരുന്ന 999 രൂപയുടെ സ്പെഷ്യൽ കാർഡിയോളജി ചെക്കപ്പ് പാക്കേജിന്റെ കൂടുതൽ വിവരങ്ങൾക്ക് 8111 88 1086 എന്ന നമ്പറിൽ വിളിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *