കാര്യമ്പാടി എൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിൽ ഓർമ്മപ്പെരുന്നാൾ
മീനങ്ങാടി: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ കീഴിലുള്ള കാര്യമ്പാടി എൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിൽ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്റ്റോബർ 1, 2 ദിവസങ്ങളിൽ നടത്തപ്പെടും. ഒന്നാം തീയതി വൈകിട്ട് അഞ്ച് മണിക്ക് കൊടി ഉയർത്തൽ, ആറ് മണിക്ക് സന്ധ്യാ നമസ്ക്കാരം, തുടർന്ന് കാരക്കുനിയിൽ സ്ഥാപിതമായ കുരിശിങ്കലേക്ക് പ്രദിക്ഷിണം, ആശിർവാദം സ്നേഹവിരുന്ന് എന്നിവ നടത്തപ്പെടും.
രണ്ടാം തീയതി രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബാനക്ക് ഫാദർ അതുൽ കുമ്പളം പുഴയിൽ കാർമികത്വം വഹിക്കും. മദ്ധ്യസ്ഥ പ്രാർത്ഥന , പ്രസംഗം, 80 വയസ്സിൽ കൂടുതൽ പ്രായമുള്ള വരെ ആദരിക്കൽ, ആശിർവാദം, സ്നേഹവിരുന്ന്, കൊടി ഇറക്കൽ എന്നിവയോടെ പെരുന്നാൾ സമാപിക്കും. പെരുന്നാൾ ശ്രുശ്രൂഷകൾക്ക് കത്തീഡ്രൽ വികാരി ഫാദർ മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ചാപ്പൽ വികാരി ഫാദർ ബേസിൽ കൊളവി കൂടി, സഹവികാരിമാരായ ഫാദർ ഷിജിൻ കടമ്പക്കാട് , ഫാദർ എൽദോ പനച്ചിയിൽ നേതൃത്വം നൽകും





Leave a Reply