മാനന്തവാടി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് ആവേശകരമായ തുടക്കം
പനമരം: മാനന്തവാടി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (എ.ഇ.ഒ) സുനിൽ കുമാർ പതാക ഉയർത്തിയതോടെ ആവേശകരമായ തുടക്കമായി. യു.പി കിഡ്ഡീസ് വിഭാഗം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വടക്കേ വയനാട്ടിലെ പുതിയ കായിക താരങ്ങൾ മാറ്റുരയ്ക്കുന്ന മേളയിൽ, പങ്കെടുക്കുന്നവർക്കുള്ള പ്രഭാതഭക്ഷണവും സ്വാദിഷ്ടമായ ഉച്ചഭക്ഷണവും അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. കായിക ഇനങ്ങളുടെ നടത്തിപ്പും മേളയുടെ ഔദ്യോഗിക പ്രോഗ്രാമും തയ്യാറാക്കിയത് കായിക അധ്യാപക സംഘടനയും കെ.എസ്.ടി.എയുമാണ്.





Leave a Reply